ഗുരുവായൂർ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രവർത്തക യോഗം സമാപിച്ചു. ഗുരുവായൂർ നഗരസഭാ ഫ്രീഡം ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ ടി. സുധാകരൻ അദ്ധ്യക്ഷനായി.

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്. മനോജ്, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ജിനി രാധാകൃഷ്ണൻ, പി.ടി. പ്രസാദ്, സരോജനി തങ്കം, ജില്ലാ സെക്രട്ടറി ടി. ശ്രീകുമാർ, അജിത്ത് ഗുരുവായൂർ എന്നിവർ സംസാരിച്ചു.