inauguration

മാള: ഹോളി ഗ്രേസ് എൻജിനീയറിംഗ് കോളജിൽ 2025-29 ബാച്ച് ബിടെക് കോഴ്‌സുകളുടെ വിദ്യാരംഭം നടന്നു. കാറ്റലിസ്റ്റ് 360 ന്റെ സഹസ്ഥാപകനും ട്രെയിനറുമായ പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, വൈസ് ചെയർമാൻ പ്രിൻസ് പടിക്കല, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പ്രശാന്ത്, അക്കാഡമിക് ഡീൻ ഡോ.രശ്മി ജി. നായർ, പ്രൊഫസർ എ.എസ്. ചന്ദ്രകാന്ത എന്നിവർ പ്രസംഗിച്ചു.