darna

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിന്റെ ആമ്പല്ലൂരിലെ കടമുറികൾ ലേലം ചെയ്തതിൽ ക്രമക്കേടും അഴിമതിയും കോൺഗ്രസ് ഭരണ സമിതി നടത്തിയെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ ധർണ കൊടകര ഏരിയ കമ്മിറ്റി അംഗം കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്തു.

പി.കെ. വിനോദൻ അദ്ധ്യക്ഷനായി. സോജൻ ജോസഫ്, പി.വി. ഗോപിനാഥൻ, ജോഷി മഞ്ഞളി, കെ.എൻ. ബിജു, പി.എസ്. വിനോദ്, പി.എൻ. വിനീഷ്, ടെസി വിൽസൺ, പി.എസ്. പ്രീജു, ജിഷ്മ രഞ്ജിത്ത്, ഷൈലജ നാരായണൻ, സജ്‌ന ഷിബു എന്നിവർ സംസാരിച്ചു.