പുതുക്കാട്: ഛത്തീസ്ഗഡിൽ ബി.ജെ.പിയും സംഘപരിവാറും ന്യൂനപക്ഷവേട്ട നടത്തുന്നുവെന്നും മലയാളി കന്യാസ്ത്രീകൾക്കെതിരെ
കള്ളക്കേസ് എടുത്തെന്നും ആരോപിച്ച് എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ, പി.കെ. ശിവരാമൻ, വി.എസ്. പ്രിൻസ്, രാഘവൻ മുളങ്ങാടൻ, എൻ.എൻ. ദിവാകരൻ, പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു.