കൊടുങ്ങല്ലൂർ: രാസ ലഹരി - മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പ്രതിരോധമാണ് പുതിയ കാലത്തിന്റെ വെല്ലുവിളിയെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ.പ്രസന്നൻ പറഞ്ഞു. ഗുരുദർശനം സാംശീകരിച്ച് മുന്നേറാനായാൽ ജീവിതവിജയവും കുടുംബഭദ്രതയും സാധ്യമാകുമെന്ന് പുതിയ തലമുറയെ ബോധ്യപ്പെടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗം കുഞ്ഞയിനി ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തിദിനാഘോഷത്തിന്റെ വിജയത്തിനായി സംഘടിപ്പിച്ച വിശേഷാൽ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് പ്രസിഡന്റ് സി.വി.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖ സെക്രട്ടറി കെ.എസ്.സുനിൽകുമാർ, കമ്മിറ്റിയംഗം പി.ആർ. ജയതിലകൻ എന്നിവർ സംസാരിച്ചു. ജയന്തി ആഘോഷക്കമ്മിറ്റി ഭാരവാഹികളായി എം.കെ സുരേന്ദ്രൻ (ചെയർമാൻ), കെ.എസ് സുനിൽകുമാർ (കൺവീനർ), ഗിരിജ സിദ്ധാർത്ഥൻ, സുലോചന ഗോപി, ലളിതാരാജൻ (വൈസ് ചെയർമാൻമാർ) ആശസത്യൻ, രാധമാടത്തിങ്കൽ (ജോ. കൺവീനർമാർ)എന്നിവരടങ്ങിയ 51 അംഗ സമിതി രൂപികരിച്ചു.