തൃശൂർ: വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ജില്ലയിലെ പല നേഴ്‌സിംഗ്, എൻജിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവസരം നൽകാത്ത സാഹചര്യമുണ്ടെന്നും ജില്ലാ വരാണാധികാരി കൂടിയായ കളക്ടർ ഇടപെടണമെന്നും ഡി.സി.സി നേതൃത്വയോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. നേതാക്കളായ ടി.എൻ.പ്രതാപൻ, എം.പി.വിൻസെന്റ്, ഒ.അബ്ദു റഹ്മാൻകുട്ടി, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, എം.പി.ജാക്‌സൺ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ.പ്രസാദ്, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ, ജോസഫ് ചാലിശ്ശേരി, ഐ.പി.പോൾ, രാജൻ പല്ലൻ കെ.ബി.ജയറാം, സി.എം.നൗഷാദ്, കെ..ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.