തൃശൂർ: രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രമേള എട്ട്, ഒമ്പത്, 10 തീയതികളിൽ കൈരളി, ശ്രീ തീയറ്ററുകളിലും തൃശൂർ മോഡൽ ഗേൾസ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും നടത്തും. ഡേവിഡ് ആറ്റൻബറോ, സുരേഷ് ഇളമൺ റിട്രോ, വിക്ടർസ് പാക്കേജ്, സി ഡിറ്റ് പാക്കേജ്, മറുപക്കം ചെന്നൈ പാക്കേജ് എന്നിങ്ങനെ അഞ്ചു പാക്കേജുകളിലായി അമ്പതോളം ശാസ്ത്ര സിനിമകൾ പ്രദർശിപ്പിക്കും. പൊതു ജനങ്ങൾക്ക് 200 രൂപ രജിസ്‌ട്രേഷൻ ഫീ നൽകണം. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സമേതം കോ-ഓർഡിനേറ്റർ വി.മനോജ്, അഡ്വ. കെ.പി.രവിപ്രകാശ്, ചെറിയാൻ ജോസഫ്, സി.ടി.അജിത്കുമാർ എന്നിവർ പങ്കെടുത്തു.