തൃശൂർ: കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുമ്പോഴും കോൾപ്പാടങ്ങളിലെ തരിശു നിലങ്ങളിൽ ഹെക്ടറിന് 40,000 രൂപ നിരക്കിൽ നൽകി നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി അഡ്വ. കെ. രാജൻ. തൃശൂർ കോൾ മേഖല കർഷക പ്രതിനിധികളുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, സബ് കളക്ടർ അഖിൽ വി. മേനോൻ, പി. സിനി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി. ജ്യോതി, ജില്ലാ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, ചീഫ് വികസന ഓഫീസർ മേരി വിജയ, പുഞ്ച സ്‌പെഷ്യൽ ഓഫീസർ കെ.ജി. പ്രാൺ സിംഗ്, ഡെപ്യൂട്ടി തഹസിൽദാർ ഷീല സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.