q

എങ്ങണ്ടിയൂർ: പത്രവാർത്തയെ പ്രോത്സാഹിപ്പിക്കാൻ ബി.എൽ.എസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ് ഒ.കെ. പ്രൈസൺ അദ്ധ്യക്ഷനായി. എങ്ങണ്ടിയൂരിലെ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരായ സോജൻ, റീന, ഷൈനി, രജനി മനോജ്, സ്മിത ഗിരിഷ് എന്നിവർ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. സോജൻ മാസ്റ്റർ, മനോജ് തച്ചപ്പുള്ളി, പ്രസന്നൻ കൊണ്ട്രപ്പശ്ശേരി, അനിൽകുമാർ പണിക്കെട്ടി, ഗിരിഷ് കളത്തിൽ, സവിത സന്തോഷ്, മണിലാൽ, എന്നിവർ നേതൃത്വം നൽകി. ഹൈസ്‌കൂൾ വിഭാഗം വിജയികൾ. 1. വൈഷ്ണവി സിജു (പോൾ ചിറ്റിലപ്പിള്ളി സ്‌കൂൾ), 2. എം.ജെ. നിവേദ്യ (നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ). യു.പി വിഭാഗം: 1. ശ്രീഷ് ഷൈൻ (സെന്റ് തോമസ് സ്കൂൾ).2. അമർ ആസാദ് (കോട്ടക്കടപ്പുറം ഫിഷറീസ് സ്കൂൾ). ഹൈസ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് നാഷണൽ ഹയർ സെക്കൻഡറിയും യു.പി ഓവറാൾ ജി.എഫ്.യു.പി കോട്ടക്കടപ്പുറവുമാണ്.