തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച കള്ള് ഷാപ്പിന്റെ ലൈസൻസ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് റദ്ദാക്കി. സിവിൽ ലൈൻ മദ്യഷാപ്പ് ജനകീയ വിരുദ്ധ സമിതിയുടെ സമരത്തെ തുടർന്നാണിത്. നിയമം കാറ്റിൽ പറത്തി ജനവാസ മേഖലയിൽ ഷാപ്പ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അശോക് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും, സിവിൽ ലൈൻ കള്ളുഷാപ്പ് ജനകീയ വിരുദ്ധ സമരസമിതി കൺവീനറുമായ അഡ്വ. രഘുനാഥ് കഴുങ്കിൽ, സെക്രട്ടറി ശ്രീദേവി , എം.വി.എം അഷറഫ് എന്നിവർ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ടി.കെ. വാസു, കൗൺസിലർ സുനിത വിനു, മദ്യ നിരോധന സമിതി ഭാരവാഹികൾ ഉൾപ്പെടെയുളളവർക്ക് നന്ദി പറഞ്ഞു.