lions-club

വാടാനപ്പള്ളി : ലയൺസ് ക്ലബ്ബ് മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് കാരമുക്ക് പണ്ടാരപറമ്പത്ത് സുമാദേവിക്ക് പണിത് നൽകിയ വീടിന്റെ താക്കോൽ ലയൺസ് ഇന്റർനാഷണൽ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് വളപ്പിലയും മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ടും ചേർന്ന് കൈമാറി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്.സിൻകുമാർ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ വിൻസൺ എലഞ്ഞിക്കൽ പദ്ധതി വിശദീകരണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി എം.സി.മദനകുമാർ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പീതാംബരൻ രാരമ്പത്ത്, സോൺ ചെയർപേഴ്‌സൺ പി.ബി.സുനിൽ കുമാർ, കെ.പി.പ്രവീൺ ജിത്ത്, സുമാദേവി എന്നിവർ സംസാരിച്ചു. കെ.കെ.ഗോപി, കെ.കെ.കെ.മദനൻ, എം.വി.ബിജിത്, മോഹനർ റോയ്, സുപ്രിയ മോഹൻ റോയ് എന്നിവർ പങ്കെടുത്തു.