പുല്ലഴി: സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്നും സമസ്ത മേഖലയിലും പ്രാതിനിധ്യമാണ് ആവശ്യമെന്നും കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ. അഖില കേരളഎഴുത്തച്ഛൻ സമാജം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ചേറ്റുപുഴ, അരിമ്പൂർ ശാഖകൾ സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ആർ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.എ. രവീന്ദ്രൻ, ജയകൃഷ്ണൻ ടി. മേപ്പിള്ളി, എം.എ. കൃഷ്ണനുണ്ണി, എം.എൻ. ശശികുമാർ, രഞ്ജിത്ത് ബാലൻ, കെ.ജി. അരവിന്ദാക്ഷൻ, പി.എസ്. ജയഗോപാൽ, എം.വി. സുബ്രഹ്മണ്യൻ, കെ.എൻ. ഭാസ്‌കരൻ, എം.കെ. രാമചന്ദ്രൻ, സി.കെ. ബാലൻ, വി.വി. അനിൽകുമാർ, പി.എസ്. രാജൻ, പി.യു. ചന്ദ്രശേഖരൻ, പി.എസ്. മോഹനൻ, ടി.കെ. ഗോവിന്ദനെഴുത്തച്ഛൻ, സി.എൻ. സജീവൻ, എൻ. സന്തോഷ്, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.