1
ര​ക്ഷാ​ക​ര​ങ്ങ​ൾ...​ ക​ന​ത്ത​ ​മ​ഴ​യെത്തു​ട​ർ​ന്ന് ​തൃ​ശൂ​ർ​ ​വെ​ട്ടു​കാ​ടി​ൽ വെ​ള്ളം​ ​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീടു​ക​ളി​ലു​ള്ള​വ​രെ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേക്ക് മാ​റ്റു​ന്നു​. ഫോ​ട്ടോ​:​ ​റാ​ഫി​എം.​ദേ​വ​സി

തൃശൂർ: ഇന്നലെ പുലർച്ചെ മുതൽ മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ നഗരം മുങ്ങി. തൃശൂർ നഗരത്തിന്റെ വിവിധയിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. സ്‌കൂളുകളിൽ രാവിലെ വിദ്യാർത്ഥികൾ എത്തിയെങ്കിലും അടിയന്തരസാഹചര്യം കണക്കിലെടുത്ത് നേരത്തെ വിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

ശങ്കരയ്യ റോഡ്, വടക്കെ സ്റ്റാൻഡ് പാലിയം റോഡ്, പൂങ്കുന്നം ഹരിനഗർ എന്നിവിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും കടന്നുപോകാനാകാത്ത വിധമാണ് റോഡിൽ വെള്ളം ഉയർന്നത്. മലവെള്ളപ്പാച്ചിലിൽ പ്ലാഴി സംസ്ഥാന പാതയിലും വെള്ളം കയറിയിരുന്നു.

പൂത്തോളിലെ വീടുകളിലും വെള്ളം കയറി. ഇക്കണ്ടവാരിയർ റോഡിലും വെള്ളക്കെട്ടുണ്ടായി. പുത്തൂർ വെട്ടുക്കാട് മേഖലയിലെ വീടുകളിലും വെള്ളം കയറി. മണ്ണുത്തി മുക്കാട്ടുകരയിൽ റോഡിൽ വെള്ളം കയറി. മുക്കാട്ടുകര പള്ളിക്ക് സമീപമുള്ള പീച്ചി ഉപകനാലിലാണ് വെള്ളം ഉയർന്നത്. ദേശീയപാത മണ്ണുത്തിയിൽ അടിപ്പാതയും വെള്ളത്തിൽ മുങ്ങി.

ആശുപത്രിയിലേക്കും വീടുകളിലേക്കും വെള്ളം കയറി

അശ്വിനി ആശുപത്രിയിലേക്കും പാട്ടുരായ്ക്കലിലെ വീടുകളിലേക്കും ഇന്നലെ രാവിലെ എട്ടരയോടെ വെള്ളം ഇരച്ചെത്തി. കാഷ്വാലിറ്റിയിലേക്ക് വരെ വെള്ളമെത്തി. ആശുപത്രിയുടെ പിറകുവശത്തെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ആശുപത്രി പ്രവർത്തനം തടസപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒറ്റപ്പെട്ട വയോധികയെ പൊലീസും ഫയർഫോഴ്‌സും അശുപത്രിയിലേക്ക് മാറ്റി.


ശക്തൻ മുങ്ങി, മുണ്ടുപ്പാലത്ത് സർവത്രവെള്ളം
കനത്ത മഴയിൽ ശക്തൻ സ്റ്റാൻഡും പരിസരവും മുങ്ങി. നിരവധി ഇരുചക്ര വാഹനങ്ങളും വെള്ളത്തിൽ മുങ്ങി വഴിയിൽ കുടുങ്ങി. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് ബസുകൾ കടന്നുപോകുന്ന പാത വെള്ളത്തിലായതോടെ വഴിയാത്രക്കാരും വലഞ്ഞു. കനത്ത മഴയിൽ വെള്ളം ഒഴുകിപോകാത്തത് മൂലം ഓടകളിലെ വെള്ളം റോഡിലേക്കും സ്റ്റാൻഡിലേക്കും ഇരച്ചു കയറി.
അശാസ്ത്രീയ ഓട നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് യാത്രക്കാരും കടയുടമകളും പറയുന്നു. മാസങ്ങൾക്കുമുമ്പ് ശക്തൻ സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ എടുത്ത് ബസുകൾ കടന്നുപോകുന്ന വഴി ഇപ്പോഴും ദുർഘടമാണ്. ശക്തൻ സ്റ്റാൻഡിനോട് ചേർന്നുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകളിലേക്ക് വെള്ളം കയറി. മുണ്ടുപാലത്ത് നിരവധി കാറുകൾ വെള്ളത്തിനടിയിലായി. മണിക്കൂറുകൾക്ക് ശേഷമാണ് വെള്ളം ഒഴുകിപ്പോയത്.


പുത്തൂരിൽ അടിയന്തര യോഗം

പുത്തൂർ പഞ്ചായത്തിൽ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ മന്ത്രി കെ. രാജൻ അടിയന്തര യോഗം വിളിച്ചു. തൃശൂർ താലൂക്ക് ഓഫീസിലും പുത്തൂർ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. 04872331443 എന്ന നമ്പറിൽ തൃശൂർ താലൂക്ക് എമർജൻസി ഓപറേഷൻ സെന്ററിലേക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാം.

വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​അ​വ​ധി

തൃ​ശൂ​ർ​:​ ​ശ​ക്ത​മാ​യ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സി.​ബി.​എ​സ്.​സി,​ ​ഐ.​സി.​എ​സ്.​സി,​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യം,​ ​അ​ങ്ക​ണ​വാ​ടി​ക​ൾ,​ ​മ​ദ്ര​സ​ക​ൾ,​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ധി​ ​ബാ​ധ​ക​മാ​ണ്.​ ​എ​ന്നാ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​അ​വ​ധി​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ല.​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും​ ​മാ​റ്റ​മു​ണ്ടാ​കി​ല്ല.