തൃപ്രയാർ: എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജ് എസ്.എഫ്.ഐ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ നക്ഷത്രച്ചുവപ്പ് ഒമ്പതിന് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേരും. 500 പേർ പങ്കെടുക്കുന്ന കൂട്ടായ്മ രാവിലെ പത്തിന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് എ.ബി. ഷിബിൻ അദ്ധ്യക്ഷനാകും. സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എച്ച്. സുൽത്താൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജോത്സ്‌ന, ഏരിയ സെക്രട്ടറി അലോക് എന്നിവർ പങ്കെടുക്കും. സമീപവീട്ടിലെ ദമ്പതികളായ വി.ജി. അശോകനെയും സി.കെ. ശാന്തയെയും ആദരിക്കും. തുടർന്ന് അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ എ.ബി. ഷിബിൻ, എൻ.എം. റിജേഷ്, ടി.എ. അമീർ, കൃഷ്ണപ്രസാദ് നായ്ക്കൽ എന്നിവർ പങ്കെടുത്തു.