c

വല്ലച്ചിറ: പഞ്ചായത്ത് 62-ാം ഓണാഘോഷം ഗ്രാമോത്സവത്തിന്റെ ഭാഗമായി ചെസ്, ദീർഘദൂര ഓട്ടമത്സരവും നടത്തി. ചെസ് മത്സരം അണ്ടർ ഇലവൻ സംസ്ഥാന ചാമ്പ്യൻ ബിഡോൺ ബിജു ഉദ്ഘാടനം ചെയ്തു. ഓണാഘോഷക്കമ്മിറ്റി പ്രസിഡന്റ് തൊമ്മി പിടിയത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, പി.കെ. നിഖിൽ, സി.എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു. മാധവ് അനിൽ, അഭയ് രാജ്, മരിയോ തോമസ് എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും ടി.എം. ജാൻ, ഗോവിന്ദ് മനോജ്, അലോഷി പ്രിന്റോ എന്നിവർ ജൂനിയർ വിഭാഗത്തിലും പി.ഡി. തോമസ്, അരൂപ്, കെ. മുരളീധരൻ എന്നിവർ സീനിയർ വിഭാഗത്തിലും ചെസിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഓട്ടമത്സരത്തിൽ അക്ഷയ്, വിനോദ്, അനയ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.