മാള: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് കേരള (ഐ.എച്ച്.കെ) ജില്ലയുടെ ആഭിമുഖ്യത്തിൽ 'ക്രെസൻസിയ
2025' ജില്ലാ സമ്മേളനം പത്തിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ നടക്കും. രാവിലെ 9.30 മുതൽ
വൈകിട്ട് 4.30 വരെ നീളുന്ന സമ്മേളനം തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. ഹോമിയോപ്പതി വിദഗ്ദ്ധൻ ഡോ. ജയകുമാർ എം. പന്നക്കൽ 'സാംക്രമിക രോഗങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കും. ജില്ലയിലെ ഹോമിയോ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. കെ.ജെ. ജയിൻ (പ്രസിഡന്റ്), ഡോ. സി.എം. സരിൻ (സെക്രട്ടറി), ഡോ. ബിനുകൃഷ്ണ (ട്രഷറർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.