inauguration

മാള: പുരോഗമന കലാസാഹിത്യ സംഘം മാള മേഖലാ കമ്മിറ്റിയും എൻ.കെ.വാസു സ്മാരക വായനശാലയും സംയുക്തമായി വി.എസ്.അച്യുതാനന്ദൻ, സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യകാരൻ എം.സി.പോൾ ഉദ്ഘാടനം ചെയ്തു. സി.ആർ.പുരുഷോത്തമൻ സാനു മാസ്റ്റർ അനുസ്മരണ പ്രഭാഷണവും വി.വി.ജയരാമൻ വി.എസ്.അനുസ്മരണ പ്രഭാഷണവും നടത്തി. പു.ക.സ മേഖലാ സെക്രട്ടറി ഷിബ ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് ബഷീർ തെക്കത്ത്, രേഖ അനിൽ, ടി.കെ.കബീർ, പി.കെ.മാധവൻ, കെ.എം.പ്രതാപൻ, കെ.സി.ത്യാഗരാജൻ, ടി.എൻ.വിജയൻ, കെ.ഒ.വർഗീസ് എന്നിവർ പ്രസംഗിച്ചു.