കൊടുങ്ങല്ലൂർ: ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് കയ്പമംഗലം മണ്ഡലത്തിലെ പൊതുജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ ദേശീയപതാ പ്രോജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ചു. ഇ.ടി. ടൈസൺ എം.എൽ.എയുടെ ആവശ്യപ്രകാരം പ്രോജക്ട് ഡയറക്ടർ പ്രവീൺകുമാർ, ശിവാലയ കമ്പനി കോൺട്രാക്ട് വൈസ് പ്രസിഡന്റ് ഈശ്വർ സിംഗ് ആര്യ, ഹൈവേ ഇൻഡിപെൻഡന്റ് എൻജിനിയർമാർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ. ചന്ദ്രബാബു, ശ്രീനാരായണപുരം വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, ഷീല, ഷാഹിദ മുത്തുക്കോയ തങ്ങൾ, സുമതി സുന്ദരൻ, വാർഡ് മെമ്പർമാരായ ഷാജഹാൻ, ബാബു, എൻ.എച്ച്. ലൈസൻസ് ഓഫീസർ കെ.ബി. ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.
സന്ദർശിച്ച സ്ഥലങ്ങൾ
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പള്ളിനട അണ്ടർപാസ്, മതിലകം പഞ്ചായത്തിലെ സർവീസ് റോഡ്, പെരിഞ്ഞനം പഞ്ചായത്തിലെ കൊറ്റംകുളം പുനർനിർമ്മാണം, കയ്പമംഗലം പഞ്ചായത്തിലെയും, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ ഡ്രെയിനേജ് സിസ്റ്റം എന്നിവിടങ്ങളിൽ