camp

കൊടുങ്ങല്ലൂർ: നഗരസഭ ടൗൺ ഹാൾ വാർഡിലെ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. നഗരസഭയുടെ തിരുവള്ളൂർ ഗവ. ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൻ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാനും വാർഡ് കൗൺസിലറുമായ കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി. വാർഡ് കൺവീനർ കെ.കെ.ഹാഷിക്, മെഡിക്കൽ ഓഫീസർമാരായ ഡോ. ബീന, ഡോ. ഹിത, സി.ഡി.എസ് ചെയർപേഴ്‌സൻ ശ്രീദേവി തിലകൻ, എം.ആർ.അജയൻ എന്നിവർ പ്രസംഗിച്ചു. മഴക്കാല രോഗ പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസും നടത്തി. വയോജനങ്ങൾ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു.