തൃശൂർ: ഓണത്തോടനുബന്ധിച്ച് കേരളത്തിൽ ഒരുലക്ഷം പേർക്കും ജില്ലയിൽ 15,000 പേർക്കും തൊഴിലവസരം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാന കേരളവും ചേർന്ന് 30,000 അയൽക്കൂട്ടങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു.
എട്ട്, ഒമ്പത് തിയതികളിൽ സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ യോഗങ്ങൾ നടത്തി. വാർഡ് തലത്തിൽ അയൽക്കൂട്ട യോഗങ്ങൾ വഴി തൊഴിൽ രഹിതരെ കണ്ടെത്തും. 10ന് കുടുംബശ്രീ അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് ആഗസ്റ്റ് 11ന് പ്രാദേശിക തൊഴിൽ ദാതാക്കളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കുകയും തൊഴിലൊഴിവുകൾ രേഖപ്പെടുത്തുകയും ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു.സലിൽ അദ്ധ്യക്ഷത വഹിച്ചു.