തൃപ്രയാർ: ശ്രീരാമ ഭക്ത സേവാസമിതിയും സി.പി.മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നാലമ്പല തീർത്ഥാടകർക്ക് പ്രസാദക്കഞ്ഞി വിതരണം ചെയ്യും. നാളെ രാവിലെ 9ന് തൃപ്രയാർ ക്ഷേത്രനടയിലാണ് ചടങ്ങ്. ദേവസ്വം മാനേജർ മനോജ് കെ.നായർ ഉദ്ഘാടനം ചെയ്യും. സി.പി.ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് മുഖ്യാതിഥിയാകും. 3000ത്തിലധികം പേർക്ക് പ്രസാദക്കഞ്ഞി നൽകും. കഞ്ഞി, മുതിരപ്പുഴുക്ക്, അച്ചാർ എന്നിവയാണ് വിതരണം ചെയ്യുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവാസമിതി പ്രസിഡന്റ് ദിവാസ് ആലക്കൽ, സെക്രട്ടറി ലക്ഷ്മി സന്തോഷ്, ജോത്സ്യൻ വിജയകുമാർ മേനോൻ, സുധീർ ആലക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.