inauguration
1

അന്നമനട : അന്നമനട പഞ്ചായത്തിനെ സമ്പൂർണ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നിപ്മരിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി വ്യക്തിഗത പരിചരണ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ പ്രാഥമിക ഘട്ടമായി പഞ്ചായത്തിലെ 18 വാർഡുകളിലെ ഭിന്നശേഷിക്കാരെ ആറ് ഗ്രൂപ്പുകളായി തിരിച്ച് ഫോകസ് ഗ്രൂപ്പ് ഡിസ്‌കഷനുകൾ നടത്തി. വരും ദിവസങ്ങളിൽ, നിപ്മറിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സി.ബി.ഐ.ഡി) വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരെ നേരിൽകണ്ട് സന്ദർശിച്ച് വിവരശേഖരണം നടത്തും. ആരോഗ്യനില, വിദ്യാഭ്യാസം, ജീവിത സാഹചര്യങ്ങൾ, സർക്കാർ സേവനങ്ങളുടെ ലഭ്യത, ആക്‌സസിബിലിറ്റി, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളിൽ വിശദമായ വിലയിരുത്തലുകൾ ഇതിലൂടെ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ സിന്ധു ജയൻ, മഞ്ജു സതീശൻ, ആനി ആന്റു, ലളിത ദിവാകരൻ എന്നിവർ പങ്കെടുത്തു.