കൊടുങ്ങല്ലൂർ : നാടക പ്രവർത്തകനും നടനും സംവിധായകനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി. ഇ.ടി.ടൈസൺ എം.എൽ.എ, പ്രൊഫ.കെ.യു. അരുണൻ, പി.കെ.ചന്ദ്രശേഖരൻ, നഗരസഭാ ചെയർപേഴ്‌സൻ ടി.കെ.ഗീത, കേരള സംഗീത നാടക അക്കാഡമി മെമ്പർ സജു ചന്ദ്രൻ, ചലച്ചിത്ര, സീരിയൽ നടൻ ഷൈജു ശ്രീവത്സം, നാടക നടി രാധാമണി, ബക്കർ മേത്തല, ഉണ്ണി പിക്കാസോ, പി.ടി.ശിവരാമൻ, ഇ.എസ്.സാബു, ടി.എസ്.സജീവൻ, വേണു വെണ്ണറ, ടി.എ.നൗഷാദ്, ടി.എ.ഇക്ബാൽ, പ്രീതി രാമൻകുട്ടി, ഡോ.ജോസ് ഊക്കൻ, മുരളീധരൻ അനാപ്പുഴ, രാമൻ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.