മാള : പ്രമുഖ സോഷ്യലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ. തോമസിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം മന്ത്രി കെ.രാജന്. 10 ന് രാവിലെ 10.30ന് മാളപൊയ്യ സി.എഫ്.ഐ ലോ കോളേജിൽ നടക്കുന്ന ചടങ്ങിൽ ആർ.ജെ.ഡി. സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയസ് കുമാർ അവാർഡ് നൽകും. അനുസ്മരണ സമിതി ചെയർമാൻ ജെയ്‌സൺ മാണി അദ്ധ്യക്ഷനാകും.
മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം മാള കാർമ്മൽ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേലിന് സമ്മാനിക്കും. വി.ആർ. സുനിൽ കുമാർ എം.എൽ.എ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ജയരാജ് വാര്യർ, യൂജിൻ മോറേലി, പി.കെ. ഡേവീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.