കൊടുങ്ങല്ലൂർ : വിദ്യാഭ്യാസ മന്ത്രിയുടെ താത്പര്യപ്രകാരം കേരളത്തിലെ സ്‌കൂളുകളിൽ മധ്യവേനലവധി ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് പൊതു സമൂഹാഭിപ്രായം സ്വരൂപിക്കുന്നതിനായി ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. കുട്ടികളുടെ ക്ഷേമം മുൻനിറുത്തിയുള്ള ആശയം സ്വാഗതാർഹമാണെങ്കിലും വേനലവധി മാറ്റുമ്പോൾ ശാസ്ത്രീയമായ പഠനം നടത്തേണ്ടതാണെന്നും വിഷയത്തിൽ കുട്ടികളുടെ അഭിപ്രായ സർവേ പ്രധാനമാണെന്നും സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് അബ്ദുൾ റഹിമാൻ അഭിപ്രായപ്പെട്ടു. എം.ഇ.എസ്.എച്ച്.എസ്.എസ് ചെയർമാൻ കെ.കെ.സുൾഫി അദ്ധ്യക്ഷനായി. വിദ്യാഭ്യാസ നയത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഗുണകരമായി തീരും വിധം പൊതുചർച്ചകൾ സംഘടിപ്പിക്കുകയും അവ ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം ടേബിൾ ടോക്ക് കൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ വി.കെ.റഫീഖ് മോഡറേറ്ററായി. സ്‌കൂൾ ട്രഷറർ പി.കെ. റഫീദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റാഫി തുടങ്ങിയവർ നേതൃത്വം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എ.അനീസ, നാഷാദ്, സിയാദ്, ലിൻസി, റഷീദ്, സക്കീന, ഡിറ്റോ, ബിന്ദു, ലബിത, ഗിരീഷ് കുമാർ, സ്മിത, ലൈല, ബിജി, ലിഷ ഹാരിസ്, സ്മിത മോഹൻകുമാർ, ശ്രീവിദ്യ, സിംന, ദിജേന്ദ്ര, നാസർ, സുനിൽ മേനോൻ, പ്രസന്ന, സനൽ, സുജിത, ബുഷറ, വിദ്യാർത്ഥി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.