kplm

കയ്പമംഗലം: ഹരിത കേരള മിഷന്റെ വൃക്ഷവത്കരണ കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് ഗവ.എൽ.പി സ്‌കൂളിൽ തുടക്കമായി. സ്വന്തം വീട്ടുപറമ്പുകളിൽ മുളച്ചു വന്നിട്ടുള്ള മാവ്, പ്ലാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകൾ കുട്ടികൾ സ്‌കൂളിൽ കൊണ്ടുവന്നു ചങ്ങാതിമാരുമായി പരസ്പരം കൈമാറുകയും ലഭിച്ച തൈകൾ സ്വന്തം വീടുകളിൽ നട്ടുവളർത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കയ്പമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിച്ചു. പി.എം.എസ്.ആബിദീൻ, ഗിരീഷ് മോഹൻ, എം.എസ്.സബീന, റുങ്കു പി.രാമൻ, കെ.എം.വിനീത, വി.സി.വിനോദ്, കെ.കെ.സക്കരിയ, സാജിത സുബീർ, സിന്ധു പ്രദീപ്, ശ്രീജ സുനീഷ് തുടങ്ങിയവർ സംസാരിച്ചു.