12 ന് ബ്ലോക്ക് തലത്തിൽ മാർച്ചും ധർണ്ണയും
പാവറട്ടി : നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾക്കായി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) സംസ്ഥാന വ്യാപകമായി ബ്ലോക്ക് തലത്തിൽ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ 12 ന് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 12-ാം പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, 2019 മുതലുള്ള രണ്ട് പരിഷ്‌ക്കരണ ഗഡുക്കളുടെ കുടിശ്ശികളും വിതരണം ചെയ്യുക, 2022 മുതലുള്ള ഡി.എ.അനുവദിക്കുക, മെഡിസെപ്പ് പദ്ധതി അപാതകൾ പരിഹരിച്ച് നടപ്പിലാക്കുക, ഉത്സവബത്തയും മെഡിക്കൽ അലവൻസും വർദ്ധിപ്പിക്കുക, പൂർണ്ണ പെൻഷന് 20 വർഷ സർവീസ് മാനദണ്ഡമാക്കുക, എക്‌സ്‌ഗ്രേഷ്യ പെൻഷൻകാർക്ക് എല്ലാ പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുക, കാർഷിക, വെറ്റിനറി, കലാമണ്ഡലം സർവ്വകലാശാലകൾ, വാട്ടർ അതോറിറ്റി, ഖാദി ബോർഡ്, ലൈബ്രറി കൗൺസിൽ, സ്‌പോർട്ട്‌സ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങിലെ തടഞ്ഞുവച്ച പെൻഷൻ പരിഷ്‌ക്കരണവും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുക, മുനിസിപ്പൽ പെൻഷൻ ട്രഷറി വഴിയാക്കുക എന്നിയാണ് സമരക്കാരുടെ ആവശ്യങ്ങൾ. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 ന് മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ കെ.എസ്.എസ്.പി.യു. മുല്ലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തുമെന്ന് പ്രസിഡന്റ് ആർ.പി. റഷീദ്, സെക്രട്ടറി കെ.പി. ജോസഫ്, ട്രഷറർ വി.പി. പാപ്പച്ചൻ എന്നിവർ അറിയിച്ചു.