inauguration
2

പുത്തൻചിറ: പുളിയിലക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് മന്ത്രി ഒ.ആർ.കേളു തുടക്കം കുറിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിൽ ഒരു കോടി രൂപ ചെലവിൽ വിവിധ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇവിടെ നടപ്പാകും. ചടങ്ങിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് വിശിഷ്ടാതിഥിയായി. കലാകാരൻ സുബ്രഹ്മണ്യൻ തയ്യാറാക്കിയ മന്ത്രിയുടെ മുഖചിത്രം നൽകിയത് ഏറെ കൗതുകം ഉണർത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ നിർമ്മിതി കേന്ദ്ര റീജ്യണൽ എൻജിനിയർ എം.എം.സതീദേവി അവതരിപ്പിച്ചു. സർക്കാരിന്റെ ലക്ഷ്യം, വിദ്യാഭ്യാസം, തൊഴിൽ, ജീവിതസൗകര്യം എന്നീ മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമാണെന്ന് മന്ത്രി പ്രസ്താവിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വൈസ് പ്രസിഡന്റ് എ.പി.വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവിസ്, വാസന്തി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.