മാള: കാർമൽ കോളേജിലെ 2024-25 അദ്ധ്യയനവർഷം പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥിനികൾക്കായി
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ജനറൽ മിലിറ്ററി നഴ്‌സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ മേജർ പി.ഡി.ഷീന ഉദ്ഘാടനം ചെയ്ത് ബിരുദദാനം നിർവഹിച്ചു. സി.എം.സി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജ് മാനേജരുമായ സിസ്റ്റർ ധന്യ അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ ചാക്കുണ്ണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.നിത്യ, അദ്ധ്യാപകരായ ഡോ. റോഷ്‌നി തുമ്പക്കര, ടി.കെ.റീന, മെഡ്‌ലിന ജോളിഷ് എന്നിവർ പ്രസംഗിച്ചു.