udgadanam
രണ്ടാംകല്ല് ഉന്നതിയില്‍ നടപ്പാക്കിയ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിക്കുന്നു

പുതുക്കാട്: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതി വഴി അമ്പതിനായിരത്തിലധികം പട്ടിക ജാതി - പട്ടിക വർഗ്ഗ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ഒ. ആർ കേളു. രണ്ടാംകല്ല് ഉന്നതിയിൽ നടപ്പാക്കിയ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നും എല്ലാവരെയും മുഖ്യധാരയിൽ കൊണ്ടുവരാൻ ബൃഹത്തായ പദ്ധതികളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.കെ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ചന്ദ്രൻ, സരിത രാജേഷ്, സതി സുധീർ, ഷൈനി ജോജു, ഹിമ ദാസൻ, പി.കെ ശിവരാമൻ, കെ.സന്ധ്യ, പി .സി സുബ്രൻ, വി .ആർ രബീഷ്,ടി .ആർ ഷാബു
എന്നിവർ പങ്കെടുത്തു.

ഒരു കോടിയുടെ പദ്ധതി


അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒമ്പത് വീടുകളുടെ നവീകരണം, മൂന്ന് റോഡുകളുടെ നിർമാണം, ഡിജിറ്റൽ ലൈബ്രറി,
ഡ്രെയിനേജ് സംവിധാനം എന്നിവയാണ് നടപ്പാക്കിയത്.
ഒരു കോടി രൂപ ചെലവിലാണ് പദ്ധതി. കെൽ ആയിരുന്നു നിർവഹണ ചുമതല.