തൃശൂർ: അർപ്പണ മനോഭാവവും സത്യസന്ധരുമായ ബിസിനസുകാർ ആരും പരാജയപ്പെട്ടിട്ടില്ലെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും സ്ഥാപകനുമായ ടി.എസ്. പട്ടാഭിരാമൻ. വിമെൻ എന്റർപ്രണ്യൂവേഴ്‌സ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെൻ കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഷ്ടജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആദ്യദിനം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂ, പിന്നീട് ആസ്വാദനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെൻ പ്രസിഡന്റ് ലൈല സുധീഷ് അദ്ധ്യക്ഷയായി. കുന്നംകുളം ടി.ടി. ദേവസി ജ്വല്ലറി എം.ഡി അനിൽ ജോസ്, സീമ അനിൽ, കൗൺസിലർ മാഫി ഡെൽസൺ രാജി ശർമ, മഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു. കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂർ വെൻ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പിച്ചത്.