obit

ഗുരുവായൂർ: കർണംകോട്ട് ബസാറിനടുത്ത് സെക്യൂരിറ്റി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കുന്നംകുളം കരിക്കാട് പൊറവൂർ ചൂണ്ടലാത്ത് വീട്ടിൽ നാരായണന്റെ മകൻ ദിലീപാണ് (43) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ഗുരുവായൂരിലെ ഒരു പൊതുമേഖലാ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ശ്യാമ. മകൾ: അൻസിക. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്.