inauguration
1

വെള്ളാങ്ങല്ലൂർ: പായമ്മൽ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ കുടിവെള്ളത്തിൽ ചേർക്കാനായി പൂമംഗലം പഞ്ചായത്ത് ഔഷധക്കൂട്ട് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി, ഡോ. രജിത, വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.സന്തോഷ് എന്നിവർ ചേർന്നാണ് സേവാസമിതി കമ്മിറ്റി അംഗങ്ങൾക്കും ക്ഷേത്രം ഭാരവാഹികൾക്കും ഔഷധക്കൂട്ട് കൈമാറിയത്. ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഔഷധക്കൂട്ട് ഏറ്റുവാങ്ങി.