k-pen

കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലജനയോഗം കുട്ടികൾക്കായി ഗുരുദേവ കൃതികളുടെ ആലാപനം, ക്വിസ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. നാട്ടിക യൂണിയൻ വനിതാസംഘം സെക്രട്ടറി ശ്രീജ മൗസ്മി ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ബിന്ദുമനോജ് മുഖ്യാതിഥിയായി. ടി.എസ്.പ്രദീപ്, കെ.ആർ.സത്യൻ, സി.കെ.രാമു, ഇന്ദിര രാജഗോപാൽ, രാജി ശ്രീധരൻ, ഗീത സതീശ്, സജ്‌നി ഗോകുൽ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് ശേഷം കുട്ടികൾക്ക് വേണ്ടി സെലിബ്രേഷൻ സംഘടിപ്പിച്ചു.