o
c

ചേർപ്പ് : സോപാനം ഡോ.സി.വി.കൃഷ്ണൻ ആൻഡ് നളിനി പി.കൃഷ്ണൻ ചാരിറ്റബിൾ ട്രസ്റ്റ് വിനോദാധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രം 15-ാം വാർഷികം മേളപ്രമാണി പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. വിവർത്തന സാഹിത്യകാരി രമ മേനോൻ വിശിഷ്ടാതിഥിയായി. വാർഡ് അംഗം ധന്യ സുനിൽ, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധതയും സമാധാനവും പ്രമേയമാക്കി രണരംഗ നൃത്താവിഷ്‌കാരം അരങ്ങേറി. അജീഷ് ബാലകൃഷ്ണൻ കോറിയോഗ്രഫി നിർവഹിച്ചു. ഇന്ന് വൈകിട്ട് 7ന് സോപാനം നാടക കലാവേദിയുടെ നാടകം 'പ്ലാവില' അരങ്ങേറും.