കൈപ്പറമ്പ്: ജില്ലാ പഞ്ചായത്ത് അടാട്ട് ഡിവിഷനിൽ 1.36 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം. കൈപ്പറമ്പ് പഞ്ചായത്തിലെ സെന്റ് ജോർജ്‌സ് ഹൈസ്‌കൂളിൽ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മാണത്തിന് 10 ലക്ഷം, വാർഡ് 6 ൽ മെഡിക്കൽ കോളേജ് മൈലാംകുളം റോഡ് കാന നിർമ്മാണത്തിന് 8 ലക്ഷം, വാർഡ് 2ൽ കുറൂർ മന റോഡ് റീ ടാറിംഗിന് 12 ലക്ഷം, മുണ്ടൂർ താഴം കോൾപടവിൽ ജലസേചന പൈപ്പ് ലൈയിൻ സ്ഥാപിക്കാൻ 4.5 ലക്ഷം, വാർഡ് 14ൽ പള്ളി പറമ്പ് റോഡ് കാന നിർമ്മാണത്തിന് 4 ലക്ഷം തുടങ്ങിയ വിവിധ പദ്ധികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ അറിയിച്ചു.

വിവിധ പദ്ധതികൾ

കൈപ്പറമ്പ്-തലക്കോട്ടുകര - 11.20 ലക്ഷം മണ്ണാൻ നഗർ റോഡ് നവീകരണം - 4 ലക്ഷം
കുടുംബാരോഗ്യകേന്ദ്രം വാഹനം വാങ്ങൽ - 18 ലക്ഷം
പകൽ വീട് നവീകരണം - 2.60 ലക്ഷം
ചാലക്കൽ കുളം നവീകരണം - 16.50ലക്ഷം
സാംസ്‌കരിക നിലയം റോഡ് നവീകരണം - 16.60 ലക്ഷം
മരതകം റോഡ് നവീകരണം - 8.5ലക്ഷം
ചക്കും കുമരത്ത് ചാൽ കെട്ടി സംരക്ഷണം - 8 ലക്ഷം