ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശിക തൊഴിൽമേള 'പ്രതീക്ഷ' സംഘടിപ്പിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. എ.എം. ഷെഫീർ, ബിന്ദു അജിത് കുമാർ, എ. സായിനാഥൻ, ഡോ. യു. സലിൻ, അനൂപ് കിഷോർ, ജ്യോതിഷ്, കെ.കെ. പ്രസാദ്, വി.എസ്. ദീപ, മോളി ജോയ് തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ മേളയിൽ 2500ൽ അധികം ഉദ്യോഗാർഥികൾ രജിസ്‌ട്രേഷൻ നടത്തി. 80 സ്ഥാപനങ്ങളുടെ മേഖലയിൽ 600 ഓളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടന്നത്.