camp

തൃപ്രയാർ: കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എൻ.എസ്.എസ്, ഗൈഡ് യൂണിറ്റുകളും വലപ്പാട് സ്‌നേഹകൂട്ടായ്മയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വലപ്പാട് സി.ഐ: കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ: നൂറുദ്ദീൻ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് രമേഷ് പള്ളത്ത് അദ്ധ്യക്ഷനായി. സി.സി. മുകുന്ദൻ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു. പ്രിൻസിപ്പൽ എസ്. സിന്ധു, എൻ.എസ്.എസ്.പി.ഒ: വി.ജി. സിന്ധു, ശ്രീകാന്ത് പി. ദാസ്, രാം നവാസ്, പ്രീതി പ്രേമചന്ദ്രൻ, ഷാഫി പുളിഞ്ചോട് എന്നിവർ സംസാരിച്ചു. നാലു മാസത്തിനുള്ളിൽകഴിമ്പ്രം വിദ്യാലയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ രക്തദാന ക്യാമ്പാണിത്.