കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി നായ്ക്കുളം ശാഖാ ഇടക്കാല പൊതുയോഗം നടത്തി. ഇതിനോട് അനുബന്ധിച്ച് ഫോട്ടോ അനാഛാദനം, ഗുരുമന്ദിരത്തിന്റെ ഗ്രില്ല് വർക്ക് സമർപ്പണം, ഗുരുജയന്തി ആഘോഷ കമ്മിറ്റി രൂപീകരണം എന്നിവ നടത്തി. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീണർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ.രാജൻ അദ്ധ്യക്ഷനായി. യൂണിയൻ നേതാക്കളായ ബേബിറാം, എം.കെ.തിലകൻ, വിക്രമാദിത്യൻ, ജോളി ദിൽഷൻ, ഷിയ വിക്രമാദിത്യൻ, ദിനിൽ മാധവ്, ദിൽഷൻ കൊട്ടേക്കാട്ടിൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി വിജയകുമാർ പുഞ്ചപ്പറമ്പിൽ സ്വാഗതവും സി.കെ.ധർമൻ നന്ദിയും പറഞ്ഞു.