തൃശൂർ: യുണൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലയിൽ 13 നിയോജക മണ്ഡല കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര ട്രേഡ് യൂണിയൻ കർഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 13ന് രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. രവി പോലുവളപ്പിൽ. സി.ഐ.നൗഷാദ് ,കെ.എൻ.നാരായണൻ , ബി.ശശീധരൻ,ദാനചന്ദ്രൻ,പ്രസാദ് പുലക്കോടൻ , ജോസഫ് ,കെ.ബി.രതീഷ് ,വി.എ.ഷംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.