pothuyogam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി എൽത്തുരുത്ത് ശാഖാ വിശേഷാൽ പൊതുയോഗവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ദിനത്തിൽ മാധവ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ.ഷാജി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രമ ശിവരാമൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സമൽ രാജ്, ശ്രീവിദ്യാപ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ: ചെന്താമരാക്ഷൻ മാസ്റ്റർ, ശാഖാ വൈസ് പ്രസിഡന്റ് മധുസുദനൻ, വിദ്യാപ്രകാശിനി സഭ സെക്രട്ടറി ജ്യോതിർമയൻ, അജിതൻ കൊടിവളപ്പിൽ എന്നിവർ സംസാരിച്ചു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായി സന്തോഷ് തലാപ്പിള്ളി (ചെയർമാൻ), താര ജോഷി (വൈസ് ചെയർമാൻ), ഷാജി മംഗലത്ത് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.