തൃശൂർ: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ 2,78, 923 പേർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 981 അപേക്ഷകളും ഒരു വാർഡിൽ നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 11,176 അപേക്ഷകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് 49,364 അപേക്ഷകളുമാണ് ഓൺലൈനായി 10ന് വൈകീട്ട് അഞ്ച് വരെ സമർപ്പിച്ചിട്ടുള്ളത്.