f

തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പെരിങ്ങാവിലുള്ള എം.പി ഓഫീസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലും വോട്ടേഴ്‌സ് ക്രമക്കേട് സംബന്ധിച്ച ചർച്ചകൾ നടക്കുന്ന സാഹചര്യവും കണക്കാക്കിയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സുരേഷ് ഗോപിയെ അന്വേഷിച്ച് പരാതിക്കാരനായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ കഴിഞ്ഞ ദിവസം ഓഫീസിലെത്തി അന്വേഷണം നടത്തിയെന്ന് പറയുന്നു. ഇത്തരത്തിൽ കൂടുതൽ പേർ ഓഫീസിലേക്ക് എത്തുമെന്ന സൂചനയും പ്രതിഷേധക്കാർ വരാൻ സാഹചര്യമുണ്ടെന്ന രഹസ്യ വിവരവും കിട്ടിയതിനാലാണ് സുരക്ഷ ശക്തമാക്കിയതെന്ന് പൊലീസ് പറഞ്ഞു.