കൊടുങ്ങല്ലൂർ: മാടവന അത്താണി ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നൽകുന്ന നിവേദനത്തിന്റെ ഒപ്പ് ശേഖരണവും പ്രഭാത ധർണയും വി.ഐ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളിൽ ഡോക്ടറെ നിയമിക്കുക, എക്‌സറേ യൂണിറ്റ് ഉടൻ പ്രവർത്തിപ്പിക്കുക, ലാബ് ടെസ്റ്റുകൾ എല്ലാവർക്കും സൗജന്യമാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിറാജുദ്ധീൻ ഷാജി അദ്ധ്യക്ഷനായി. മുഹമ്മദ് കുട്ടി സുഹ്രി (ജാമിയ അസീസിയ), വി.ഐ. അഷറഫ്, നന്ദഗോപൻ വെള്ളത്താടി, നജീബ്, ധർമ്മരാജ് നിലനിൽപ്പ്, പി.ടി.മാർട്ടിൻ, ബെന്നി എന്നിവർ സംസാരിച്ചു. ആശുപത്രി സംരക്ഷണ സമിതി കൺവീനർ കെ.വി.വിനോദ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിന് ഐക്യദാർഡ്യ പ്രമേയം അവതരിപ്പിച്ചു. സിറാജ് അത്താണി സ്വാഗതവും അഡ്വ.സുജ അന്റണി നന്ദിയും പറഞ്ഞു. ഷമീർ അത്താണി, ഷിഹാബ് അത്താണി, ശ്രീജ, കെ.വി.രാജീവൻ, കൃഷ്ണകുമാർ, സത്യൻ, പ്രബിൻ ദാസ്, മനോജ് കുന്നംകുളം എന്നിവർ നേതൃത്വം നൽകി.