തൃപ്രയാർ: തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ക്ഷേത്രം റോഡിൽ ഹരേരാമ ഷോപ്പിംഗ് കോപ്ലക്‌സിൽ സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ്, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, പഞ്ചായത്തംഗങ്ങളായ സിജോ പുലിക്കോട്ടിൽ, ആന്റോ തൊറയൻ, സി.എസ്.മണികണ്ഠൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ബി.മായ, സി.കെ.കൃഷ്ണകുമാർ, ബെന്നി തട്ടിൽ, പി.സി.ശശിധരൻ, എം.വി.പവനൻ എന്നിവർ സംബന്ധിച്ചു.