എടമുട്ടം: എസ്.എൻ.ഡി.പി എടമുട്ടം സെന്റർ ശാഖ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. ശാഖാ ഗുരുമന്ദിരത്തിൽ നടന്ന വിശേഷാൽ പൊതുയോഗം നാട്ടിക യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പ്രകാശ് കടവിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എടച്ചാലി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി മഹാദേവൻ പാണപ്പറമ്പിൽ, യൂണിയൻ കമ്മിറ്റി അംഗം പ്രദീപ് തോട്ടുപുര, വനിതാ കമ്മിറ്റി പ്രസിഡന്റ് ഗിരിജ പ്രജ്ഞൻ, സെക്രട്ടറി ഗിരിജ ഗോപാലകൃഷ്ണൻ, ട്രഷറർ അമ്പിളി സുചിന്ദ്, ബിന്ദു ഷാജി, ജിഷ്ണു സുരേഷ്, ദേവദാസ് ഈരേഴത്ത് എന്നിവർ സംസാരിച്ചു.