inauguration
2

മാള: കോട്ടവാതിൽ എസ്.എൻ.ഡി.പി ശാഖാ ഈഴവ മരണാനന്തര സഹായ സംഘം ഇടക്കാല പൊതുയോഗവും എൻഡോവ്‌മെന്റ് വിതരണവും വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ.ശശികുമാർ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് പി.കെ.വത്സൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ ക്ലാസിന് എക്‌സൈസ് ഇൻസ്‌പെക്ടർ മാത്യു നൽകി. എ.എൻ.രവീന്ദ്രൻ, എം.കെ.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.