തൃശൂർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്‌കൂൾ ഇന്നവേഷൻ മാരത്തോണിൽ വിജയികളായി തൃശൂരിലെ വിദ്യാർത്ഥിനികൾ. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ആമിയ എസ്.ഡൈജു, വൈഗ സജി, ആര്യനന്ദ സോളമൻ എന്നിവരാണ് 'സർപ്പന്റ് ഷീൽഡ് എ സ്റ്റിക് ദാറ്റ് സേവ്‌സ്' എന്ന കണ്ടെത്തലിലൂടെ നേട്ടം കൈവരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നവേഷൻ സെൽ ഡയറക്ടർ യോഗേഷ് ബ്രഹ്മാങ്കർ വിദ്യാർത്ഥിനികൾക്കും നേതൃത്വം നൽകിയ അദ്ധ്യാപിക ലതാ രാമകൃഷ്ണനും പ്രശസ്തിപത്രം കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാർഥികളുമായും അദ്ധ്യാപകരുമായും സംവദിച്ചു. ഗാൽ ഗോട്ടിയ സർവകലാശാലയിൽ നടന്ന ദേശീയ പരിപാടിയിലും വിദ്യാർഥിനികൾ പങ്കെടുത്തു.