aanayutt

കേച്ചേരി: പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഇല്ലംനിറ, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപാട് കാർമിത്വം വഹിച്ചു. ആഗസ്റ്റ് 16ന് വൈകീട്ട് ആനയോടു കൂടിയ ശീവേലി, വിശേഷാൽ പൂജകൾ എന്നിവ നടക്കുന്നതോടെ രാമായണ മാസാചരണം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.