മാള : പൊയ്യ എസ്.എൻ.ഡി.പി ശാഖയുടെ 171-ാം ശ്രീനാരായണ ഗുരു ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ദിനിൽ മാധവ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരുകൻ കെ.പൊന്നത്ത് അദ്ധ്യക്ഷനായി. ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് പള്ളിയിലത്തെ ചെയർമാനായും ജിബീഷ് വല്ലത്തേരിയെ വൈസ് ചെയർമാനായും 41-അംഗ കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സി.കെ. സമൽരാജ്, ശാഖാ വനിതാസംഘം സെക്രട്ടറി രസ്‌ന ബൈജു, ശാഖാ സെക്രട്ടറി വിപിൻദാസ് കാനാടി, ടി.എം.സന്ദീപ് എന്നിവർ പ്രസംഗിച്ചു.